Latest News
Latest News
മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ വധിച്ചു. ഛത്തിസ്ഗഡ് അതിർത്തിക്ക് സമീപം വൻഡോളി ഗ്രാമത്തിലെ വനമേഖലയിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടർന്ന് ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഉച്ചയ്ക്ക് തുടങ്ങിയ ഏറ്റുമുട്ടൽ ആറ് മണിക്കൂറോളം നീണ്ടുനിൽകുകയുണ്ടായി. തിപാഗഡ് ദലത്തിന്റെ നേതൃനിരയിലുള്ള ലക്ഷ്മൺ അത്രം എന്ന വിശാൽ അത്രം കൊല്ലപ്പെട്ടവരിൽ ഉണ്ടെന്നാണ് വ്യക്തമാകുന്നത്.
കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ നിന്ന് മൂന്ന് എ കെ - 47 തോക്കുകൾ, ഒരു കാർബൈൻ റൈഫിൾ തുടങ്ങി നിരവധി ഓട്ടോമോട്ടീവ് ആയുധങ്ങൾ കണ്ടെടുത്തു. വെടിവയ്പ്പിൽ ഒരു പൊലീസുകാരനും ഒരു ജവാനും പരുക്കേറ്റു. പരുക്ക് ഗുരതരമല്ലെന്നാണ് വിവരം. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
Your experience on this site will be improved by allowing cookies.