Latest News
Latest News
ശ്രീനഗർ: ജമ്മു കാശീമിരിലെ കുപ്വാരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ഒരു ജവാന് പരിക്കേറ്റു. കുപ്വാരയിലെ കോവട് മേഖലയിൽ ഇന്നലെ രാത്രിയാണ് ഭീകരരുടെ സാന്നിധ്യം കണ്ടെത്തുകയുണ്ടായത്. തുടർന്ന് സൈന്യവും ജമ്മു കാശ്മീർ പോലീസും സ്ഥലത്ത് പരിശോധന നടത്തവേ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തു. ഉടൻ തിരിച്ചടിച്ച സൈന്യം സ്ഥലം വളഞ്ഞിരിക്കുകയാണ്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ജമ്മു കാശ്മീരിലെ ആവർത്തിക്കുന്ന ഭീകരാക്രമണങ്ങൾ പ്രതിപക്ഷം കേന്ദ്രത്തിനെതിരെ ആയുധമാക്കുകയാണ്.
Your experience on this site will be improved by allowing cookies.