Latest News
Latest News
ദില്ലി: ഗുജറാത്തിൽ ചാന്തിപുര വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8 ആയി ഉയർന്നിരിക്കുന്നു.15 പേരാണ് രോഗലക്ഷണവുമായി വിവിധ ജില്ലകളിൽ ചികിത്സയിൽ കഴിയുന്നത്. ഇതോടെ ഗുജറാത്ത് സർക്കാർ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. പെട്ടെന്നുണ്ടായ പനി തലച്ചോറിനെ ബാധിച്ച് ഗുജറാത്ത് സബർകാന്ത ജില്ലാ ആശുപത്രിയിൽ നാല് കുട്ടികൾ മരിച്ചതോടെയാണ് ചാന്തിപുര വൈറസാണോയെന്ന സംശയം ഉയർന്നത്. തുടർന്ന് ഇവരുടെ രക്തസാമ്പിളുകൾ പൂനൈ വൈറോളജി ലാബിലയച്ച് സ്ഥിരീകരിക്കുകയായിരുന്നു.
അതിനിടെ, സമാന രോഗവുമായി നാലുപേരെ കൂടി ആശുപത്രിയിലെത്തിച്ചു. ഇവരുടെ ജീവനും രക്ഷിക്കാനായില്ല. ഇതിനു ശേഷമാണ് ഗുജറാത്തിലെ വിവിധ ജില്ലകളിൽ രോഗലക്ഷണം കാണിച്ച എല്ലാവരുടെയും സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കയച്ചത്. ഇതിൽ 15 പേർക്കു കൂടി രോഗമുണ്ടെന്ന് സ്ഥിരീകരിച്ചു. സബർക്കാന്ത ആരവല്ലി മഹിസാഗർ ഖേദ മെഹ്സാന രാജ്കോട്ട് എന്നി ജീല്ലകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗലക്ഷണവുമായി കൂടുതൽ പേർ ആശുപത്രിയിൽ എത്താൻ തുടങ്ങിയതോടെ ഗുജറാത്ത് സർക്കാർ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പനി ബാധിക്കുന്ന എല്ലാവരും ആശുപത്രിയിൽ ചികിത്സക്കെത്തണമെന്നാണ് നിർദ്ദേശം. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് ഗുജറാത്ത് ആരോഗ്യവകുപ്പ് നൽകുന്ന വിവരം.
Your experience on this site will be improved by allowing cookies.