Latest News
Latest News
തിരുവനന്തപുരം : സി-ഡിറ്റ് ഡയറക്ടർ ജി.ജയരാജിന് വീണ്ടും കാലാവധി നീട്ടി നൽകി. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ജയരാജിന് കാലാവധി നീട്ടിയത്. ജയരാജിന് വേണ്ടി ഡയറക്ടറുടെ യോഗ്യത മാറ്റിയെഴുതിയത് നേരത്തെ ഏറെ വിവാദമായിരുന്നു. രജിസ്ട്രാർ പദവിയിൽ നിന്നും വിരമിച്ച ശേഷമാണ് ഡയറക്ടറായി നിയമനം ജയരാജിന് നിയമനം നൽകുകയായിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി എൻ സീമയുടെ ഭർത്താവാണ് ജയരാജ്.നേരത്തെ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.
മാസ് കമ്യൂണിക്കേഷൻ,സയൻസ്,വിദ്യാഭ്യാസ മേഖലകളിൽ മികവ് തെളിയിച്ച ഉന്നത ഉദ്യോഗസ്ഥരെയാണ് മുമ്പ് സി ഡിറ്റ് ഡയറക്ടർ സ്ഥാനത്ത് നിയമിച്ചിരുന്നത്. എന്നാൽ ജയരാജൻ സി-ഡിറ്റ് രജിസ്ട്രാറിയിരിക്കുമ്പോള്‍ ജയരാജ് തന്നെ ഡയറക്ടർ നിയമനത്തിന്റെ യോഗ്യതകള്‍ മാറ്റം വരുത്തി. ജയരാജിൻറെ യോഗ്യതകൾക്കനുസരിച്ച് പുതിയ ചട്ടമുണ്ടാക്കി ഭരണസമിതിയെ കൊണ്ട് അംഗീകരിപ്പിച്ചു. അതിന് ശേഷം ഈ പദവിയിൽ നിയമനം നേടുകയായിരുന്നുവെന്ന് ആക്ഷേപമുയർന്നിരുന്നു.
Your experience on this site will be improved by allowing cookies.