Latest News
Latest News
ഹൈദരാബാദ്: ഹൈദരാബാദിൽ നിന്ന് ഒഡീഷയിലേക്ക് ഭക്തജനങ്ങളുമായി പോയ തീർത്ഥാടന ബസ് അപകടത്തിൽപ്പെട്ട് മൂന്ന് പേർ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹൈദരാബാദിൽ നിന്ന് ഒഡീഷയിലെ ഗയയിലേക്ക് തീർഥയാത്ര പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ദേശീയ പാത 18ൽ പുലർച്ചെ 5.30ഓടെ ബെറ്റാനതി പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള ബുദിഖ്മാരി സ്ക്വയറിനടുത്ത് വെച്ചായിരുന്നു അപകടം. 20ഓളം തീർഥാടകരുമായി വന്ന ബസ് ട്രക്കിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മരിച്ചവരിൽ ഒരാൾ ഹൈദരാബാദിലെ ചാർമിനാർ പ്രദേശത്തെ ബസ് ഡ്രൈവർ ഉദയ് സിംഗ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റ യാത്രക്കാരെ പണ്ഡിറ്റ് രഘുനാഥ് മുർമു മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡ്രൈവർ സംഭവസ്ഥലത്ത് വെച്ചും മറ്റ് രണ്ട് പേർ ചികിത്സയിലിരിക്കെയും മരണത്തിനു കീഴടങ്ങിയതായി അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ബിജയ് കുമാർ ദാസ് പറഞ്ഞു. പരിക്കേറ്റ 14 പേർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Your experience on this site will be improved by allowing cookies.