Latest News
Latest News
ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ കറുത്ത നിറം കാരണം ഭാര്യ ഉപേക്ഷിച്ചുവെന്ന് കാണിച്ച് പൊലീസിൽ പരാതിയുമായി യുവാവ്. 24കാരനാണ് ഈ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. 14 മാസം മുമ്പാണ് താൻ വിവാഹിതനായതെന്ന് നഗരത്തിലെ വിക്കി ഫാക്ടറി ഏരിയയിലെ താമസക്കാരനായ ഇയാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വിവാഹം കഴിഞ്ഞയുടനെ, കറുത്ത നിറം കാരണം ഭാര്യ ശല്യപ്പെടുത്താൻ തുടങ്ങി. മാനസികമായി തന്നെ പീഡിപ്പിക്കാറുണ്ടെന്നും ഭർത്താവ് പരാതിയിൽ പറഞ്ഞു. അതിനിടെ പോലീസ് ഇരുവരെയും ശനിയാഴ്ച കൗൺസിലിംഗിന് വിളിച്ചിട്ടുണ്ട്. ഒരു മാസം മുമ്പാണ് ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകിയത്.
എന്നാൽ 10 ദിവസത്തിന് ശേഷം യുവതി കുട്ടിയെ ഉപേക്ഷിച്ച് അവരുടെ മാതാപിതാക്കളോടൊപ്പം പോയി. തിരികെ കൊണ്ടുവരാൻ അവരുടെ വീട്ടിൽ പോയെങ്കിലും അവർ വിസമ്മതിച്ചതായും യുവാവ് പറഞ്ഞു. പിന്നീട് വനിതാ പോലീസ് സ്റ്റേഷനിൽ തനിക്കെതിരെ പീഡന പരാതിയും നൽകി.
യുവതി കുട്ടിയെ ഉപേക്ഷിച്ച് മാതാപിതാക്കളുടെ വീട്ടിലേക്ക് പോയതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കിരൺ അഹിർവാർ പറഞ്ഞു. ജൂലൈ 13ന് ഇരുവിഭാഗത്തെയും കൗൺസലിങ്ങിന് വിളിച്ചിട്ടുണ്ടെന്നും അതിനുശേഷം മാത്രമേ നടപടിയെടുക്കൂവെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Your experience on this site will be improved by allowing cookies.