Latest News
Latest News
തിരുവനന്തപുരം: ഗവർണർക്ക് വീണ്ടും ഹൈക്കോടതി വിധി തിരിച്ചടിയായി. മൂന്ന് സർവകലാശാലകളിലെ വിസി നിയമന സെർച്ച് കമ്മിറ്റി രൂപീകരണം കൂടി തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. കേരള സർവകലാശാല, എംജി സർവകലാശാല, മലയാളം സർവകലാശാല എന്നിവിടങ്ങളിലെ സെർച്ച് കമ്മിറ്റി നടപടികൾക്കാണ് സ്റ്റേ നൽകിയിരിക്കുന്നത്. ചാൻസലറുടെ ഉത്തരവിന് ഒരുമാസത്തേക്ക് ഹൈക്കോടതി വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ നാല് സർവകലാശാലകളിലെ സെർച്ച് കമ്മിറ്റി രൂപീകരണത്തിനാണ് സ്റ്റേ ഉത്തരവ് വന്നിരിക്കുന്നത്.
Your experience on this site will be improved by allowing cookies.