Latest News
Latest News
തൃശൂർ: വടക്കാഞ്ചേരി അകമല അതീവ അപകടാവസ്ഥയിലെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഉരുൾപ്പൊട്ടൽ സാധ്യത മുൻനിർത്തി പ്രദേശത്തെ നൂറിലധികം കുടുംബങ്ങളോട് അവിടെ നിന്ന് ഉടൻ മാറാൻ വടക്കാഞ്ചേരി നഗരസഭ നിർദേശം നൽകി.
മഴക്കാലം കഴിയുന്നത് വരെ ഏത് നിമിഷവും ഉരുൾപൊട്ടൽ ഉണ്ടാകാമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശവാസികള്‍ മഴക്കാലം കഴിയുന്നത് വരെ മാറി താമസിക്കണമെന്നും നിർദേശം നൽകി.
നിലവിൽ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്ത് ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനക്കു പിന്നാലെയാണ് മുന്നറിയിപ്പ്. മൈനിങ് ആന്റ് ജിയോളജി, സോയില്‍ കണ്‍സര്‍വേഷന്‍, ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ടുമെന്റ് ഉദ്യോഗസ്ഥരും റവന്യൂ സംഘവുമാണ് അകമലയില്‍ പരിശോധന നടത്തിയത്.
Your experience on this site will be improved by allowing cookies.