Latest News
Latest News
ഭോപാൽ: മധ്യപ്രദേശിലെ സിംഗ്രോളി ജില്ലയിൽ 250 അടി താഴ്ചയുള്ള കുഴൽ കിണറിലേക്ക് വീണ മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകിട്ട് കൃഷിയിടത്തിൽ കളിക്കുന്നതിനിടെയാണ് കർഷകനായ പിന്റു സാഹുവിന്റെ മകൾ സൗമ്യ കിണറിലേക്ക് വഴുതി വീണ് മരണപ്പെട്ടത്.
250 അടി താഴ്ചയുള്ള കിണറിൽ, 25 അടി താഴ്ചയിൽ കുട്ടി കുടുങ്ങി കിടക്കുകയായിരുന്നു. അഞ്ചര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെ കുട്ടിയെ പുറത്തെത്തിച്ചു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Your experience on this site will be improved by allowing cookies.