Latest News
Latest News
അരീക്കോട്: കുളിക്കുന്നതിനിടെ ക്വാറി കുളത്തില്‍ മുങ്ങി ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാർഥിയും മരിച്ചു. കീഴുപറമ്പ് കുനിയിൽ ചെറുവാലക്കൽ പാലാപറമ്പിൽ ഗോപിനാഥൻ്റെ മകൾ ആര്യയാണ് (16) ഇന്ന് രാവിലെ മരിച്ചത്. പാലാപറമ്പില്‍ സന്തോഷിന്റെ മകള്‍ അഭിനന്ദ(12) ബുധനാഴ്ച രാത്രിയും മരിച്ചിരുന്നു. കീഴുപറമ്പ് ഗവ. ഹയർ സെക്കൻഡറി സൂളിലെ വിദ്യാർഥികളാണ് ഇരുവരും. രണ്ട് പേരുടെയും അപ്രതീക്ഷിത മരണം നാടിനെ കണ്ണീരിലാഴ്ത്തി.
അവധി ദിവസമായ കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ ബന്ധുക്കളോടൊപ്പം കുളിക്കാൻ പോയതായിരുന്നു ഇവർ. നീന്തി കുളിക്കുന്നതിനിടെ ഇരുവരും മുങ്ങിതാഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും പുറത്തെടുത്ത് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മണിക്കൂറുകളുടെ വിത്യാസത്തിൽ ഇരുവരും വിടവാങ്ങി.
ഇരുവരും അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു. മരിച്ച അഭിനന്ദ കീഴുപറമ്പ് ഗവ. ഹയർ സെക്കൻഡറി ലെ ഏഴാം ക്ലാസ് വിദ്യാർഥിയും, ആര്യ പ്ലസ് വൺ വിദ്യാർഥിനിയുമാണ്.
Your experience on this site will be improved by allowing cookies.