Latest News
Latest News
കൊച്ചി: എറണാകുളത്ത് എച്ച് 1 എൻ 1 (H1 N1) ബാധിച്ച് നാല് വയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി സ്വദേശി ലിയോൺ ലിബു ആണ് രോഗത്തെ തുടർന്ന് മരിച്ചത്. ഇന്നലെയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എച്ച് വൺ എൻ വൺ പോസിറ്റീവായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ റിപ്പോർട്ട് ചെയ്തു.
Read More:യുഎസിലെ കോടീശ്വരനായ വ്യവസായി 20–ാം നിലയിൽനിന്ന് ചാടി ജീവനൊടുക്കി
മലപ്പുറത്ത് എച്ച് വൺ എൻ വൺ ബാധിച്ച് കഴിഞ്ഞ ദിവസം ഒരാൾ മരിച്ചിരുന്നു. പൊന്നാനി സ്വദേശി സൈഫുനിസ്സയാണ് മരിച്ചത്. 47 വയസ്സായിരുന്നു. രണ്ടാഴ്ച മുൻപാണ് സൈഫുനിസക്ക് പനി ബാധിച്ചത്. പനി മൂർച്ഛിച്ചതിനെ തുടർന്ന് ഈ മാസം 14നാണ് തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
Your experience on this site will be improved by allowing cookies.