Latest News
Latest News
ന്യുഡൽഹി: ദില്ലി മെട്രോ ട്രെയിനിന് മുന്നിൽ ചാടി 68 കാരൻ ആത്മഹത്യ ചെയ്തു. റെഡ് ലൈനിൽ കശ്ഡമിരെ ഗേറ്റ് സ്റ്റേഷനിലായിരുന്നു സംഭവം. ചവാരി ബസാർ സ്വദേശിയായ സുനിൽ ഗുപ്ത എന്നയാളാണ് ആത്മഹത്യ ചെയ്തതെന്ന് ദില്ലി പൊലീസ് അധികൃതർ വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് റെഡ് ലൈനിൽ മെട്രോ ഗതാഗതം അൽപനേരം തടസ്സപ്പെട്ടു. മറ്റെല്ലാ ലൈനുകളിലും ഗതാഗതം തടസ്സം കൂടാതെ നടന്നതായി ദില്ലി മെട്രോ റെയിൽ കോർപറേഷൻ ഉച്ചയ്ക്ക് ട്വീറ്റ് ചെയ്തിരുന്നു. സർവീസുകൾ പൂർവസ്ഥിതിയിലായതായി പിന്നീട് ഡിഎംആർസി അറിയിക്കുകയും ചെയ്തു.
ആത്മഹത്യ ചെയ്ത സുനിൽ ഗുപ്ത കഴിഞ്ഞ കുറച്ച് നാളുകളായി ക്ഷയ രോഗത്തിന് ചികിത്സയിലായിരുന്നു എന്ന് അദ്ദേഹത്തിന്റെ സഹോദരൻ പറഞ്ഞു. ഇതിനോടകം ആറ് ലക്ഷത്തിലധികം രൂപ ചികിത്സയ്ക്കായി ചെലവഴിച്ചതായും കുടുംബം പറഞ്ഞു. സുനിൽ ഗുപ്തയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹം പിന്നീട് പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റി.
Your experience on this site will be improved by allowing cookies.