Latest News
Latest News
ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തും സമീപ നഗരങ്ങളിലും മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിന്റെ ഭാഗമാണെന്നാരോപിച്ച് ഡൽഹി പൊലീസ് കോൺസ്റ്റബിളും കൂട്ടാളിയും അറസ്റ്റിൽ. വ്യാഴാഴ്ച ജാഫ്രാബാദ് മെട്രോ സ്റ്റേഷന് സമീപത്ത് നിന്ന് ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ ഇവരെ പിടികൂടുകയായിരുന്നു.
ഒരു കോടി രൂപ വിലമതിക്കുന്ന ഒരു കിലോഗ്രാം എം.ഡി.എം.എ വിതരണം ചെയ്യുന്നതിനിടെയായിരുന്നു ഇരുവരും പിടിയിലായത്. സംഭവത്തിൽ ഇരുവരെയും ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.
Your experience on this site will be improved by allowing cookies.