Latest News
Latest News
കഴക്കൂട്ടം: കഴക്കുട്ടത്ത് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എ വിൽക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ തുമ്പ പോലീസ് അറസ്റ്റ് ചെയ്തു. പ്രാവച്ചമ്പലം സ്വദേശി വിഷ്ണു (29) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 150 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
മൈസുരു - കൊച്ചുവേളി ട്രെയിനിലെത്തിയ ഇയാൾ കഴക്കൂട്ടം റെയിൽവെ സ്റ്റേഷനിലിറങ്ങി സമീപത്തെ ഇടവഴിയിൽ എം.ഡി.എം.എ. കൈമാറാൻ കാത്തു നിൽക്കുമ്പോഴാണ് പൊലിസിന്റെ പിടിയിലായത്. വിപണിയിൽ നാലര ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.
രഹസ്യ വിവരത്തെത്തുടർന്ന് സിറ്റി ഡാൻസാഫ് ടീമും തുമ്പ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വിഷ്ണു കുടുങ്ങിയത്. എം.ഡി.എം.എ.യുമായി ഇയാൾ നേരത്തേ എക്സൈസിന്റെ പിടിയിലായി അഞ്ചു മാസം ജയിൽ ശിക്ഷ കഴിഞ്ഞ് ഒരു മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. നേമം സ്വദേശിക്കായി ബാംഗളുരുവിൽ നിന്നാണ് എം.ഡി.എം.എ. വാങ്ങിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. എന്നാൽ എം.ഡി.എം.എ. വാങ്ങാനെത്തുമെന്ന് കരുതിയ നേമം സ്വദേശി പൊലീസിന്റെ കണ്ണു വെട്ടിച്ച് രക്ഷപ്പെട്ടു. വിഷ്ണുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് തുമ്പ പൊലീസ് അറിയിച്ചു.
Your experience on this site will be improved by allowing cookies.