Latest News
Latest News
കൊണ്ടോട്ടി: വില്പനക്കായി കൊണ്ടുവന്ന മാരക രാസ ലഹരി വസ്തുവായ എം.ഡി.എം.എയുമായി പുളിക്കലില്‍ യുവാവ് അറസ്റ്റില്‍. പുളിക്കല്‍ വലിയപറമ്പ് സ്വദേശി കുടുക്കില്‍ പുറ്റാണിക്കാട്ടില്‍ മുഹമ്മദ് മുസ്തഫയാണ് (31) കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്. ഇയാളില്‍നിന്ന് ഒരു ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പുളിക്കല്‍ ആന്തിയൂര്‍ക്കുന്ന് ഭാഗത്ത് രാത്രി ഏഴോടെ സംശയാസ്പദമായ രീതിയില്‍ യുവാവിനെ കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കൊണ്ടോട്ടി ഇന്‍സ്പെക്ടര്‍ എ. ദീപകുമാര്‍, എസ്.ഐ ജിഷില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് ടീം അംഗങ്ങളും കൊണ്ടോട്ടി പൊലീസും സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്.
Your experience on this site will be improved by allowing cookies.