Latest News
Latest News
ഉഡുപ്പി: ദക്ഷിണ കന്നഡയിലെ കവർച്ചാ സംഘമായ ഗരുഡ സംഘത്തിലെ അംഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയതിന് ഉപ്പിനങ്ങാടി സ്വദേശിനിയായ 35 കാരി അറസ്റ്റിൽ. ഗരുഡ സംഘത്തിലെ അംഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയതിനും അഭയം നൽകിയതിനുമാണ് സഫറയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഉഡുപ്പി-മണിപ്പാൽ ഹൈവേയെ വിറപ്പിച്ച സംഘമാണ് ഗരുഡ സംഘം. യാത്രക്കാരെ ആക്രമിച്ച് കവർച്ച ചെയ്യുകയാണ് സംഘത്തിന്റെ രീതി.
രാത്രി വാളുകളും മറ്റ് ആയുധങ്ങളുമായാണ് ഇവർ ആക്രമണം നടത്തുക. അറസ്റ്റിലായ സഫറ, ക്രിമിനൽ സംഘാംഗങ്ങൾക്ക് മൊബൈൽ ഫോൺ നൽകുകയും പണം കൈമാറുകയും ചെയ്തെന്ന് ഉഡുപ്പി ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. അരുൺ കെ. പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Your experience on this site will be improved by allowing cookies.