Latest News
Latest News
മാനന്തവാടി: ബാവലി എക്സൈസ് ചെക്ക്പോസ്റ്റിൽ 54.39 ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പിടിയിലായ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. കണ്ണൂർ മാട്ടൂൽ മൂസക്കാൻപള്ളി പി.പി. ഹൗസിൽ അഹമ്മദാലിയാണ് (29) അറസ്റ്റിലായത്. മാട്ടൂൽ വാടിക്കൽ കടവ് റോഡ് ഭാഗം എ.ആർ. മൻസിലിൽ ടി.വി. നിയാസ് (30), മാട്ടൂർ സെൻട്രൽ ഭാഗത്ത് ഇട്ടപുരത്ത് വീട്ടിൽ ഇ. മുഹമ്മദ് അമ്രാസ് (24) എന്നിവർ കഴിഞ്ഞ ജൂൺ 12ന് ബാവലി എക്സൈസ് ചെക്ക്പോസ്റ്റിൽ പിടിയിലായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ ഇവർക്ക് എം.ഡി.എം.എ. എത്തിച്ചു നൽകിയത് അഹമ്മദാലിയാണെന്ന് വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റു ചെയ്തത്.
നിയാസും മുഹമ്മദ് അമ്രാസും ബാവലി എക്സൈസ് ചെക്ക്പോസ്റ്റിൽ പിടിയിലായ അതേദിവസം അഹമ്മദാലി 32.5ഗ്രാം എം.ഡി.എ.യും സഞ്ചരിച്ച കാറുമായി കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ പിടിയിലായിരുന്നു. അഹമ്മദാലിയെ മൂന്നാംപ്രതി ചേർത്താണ് കേസെടുത്തിട്ടുള്ളത്. വയനാട് അസി. എക്സൈസ് കമീഷണർ ടി.എൻ. സുധീറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ എക്സൈസ് സൈബർ സെൽ പ്രിവന്റിവ് ഓഫിസർ എം.സി. ഷിജു, സിവിൽ എക്സൈസ് ഓഫിസർ പി.എസ്. സുഷാദ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ പി.എൻ. ശ്രീജമോൾ എന്നിവർ പങ്കെടുത്തു.
Your experience on this site will be improved by allowing cookies.