Latest News
Latest News
കണ്ണൂർ: നഗരമധ്യത്തിൽ അണ്ടർ ബ്രിഡ്ജ് വഴി നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ കയറിപ്പിടിച്ച യുവാവിനെ പൊലീസ് പിടികൂടി. കൊളച്ചേരി പാട്ടയം സ്വദേശി മുഹമ്മദ് അനീസിനെയാണ് (44) നാട്ടുകാരുടെ സഹായത്തോടെ ടൗൺ പൊലീസ് പിടികൂടിയിരിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
പന്നേൻപാറയിലെ അച്ഛന്റെ വീട്ടിലേക്ക് പോകുകയായിരുന്ന 19കാരിയാണ് അതിക്രമത്തിനിരയായത്. രണ്ടു പെൺമക്കളും അമ്മയും ഒരുമിച്ചായിരുന്നു വീട്ടിൽനിന്ന് യാത്ര പുറപ്പെട്ടത്. ഇളയമകളും അമ്മയും ഇരുചക്ര വാഹനത്തിലും മൂത്ത മകളോട് ബസിൽ കണ്ണൂരിലെത്താനും പറഞ്ഞു. ഇളയ മകളെ പന്നേൻപാറയിലെ വീട്ടിലിറക്കി മൂത്ത മകളെ കൂട്ടിക്കൊണ്ടുപോകുന്നതിന് ഇരുചക്ര വാഹനത്തിൽ അമ്മ പാറക്കണ്ടിക്ക് സമീപം എത്തുന്നതിനു തൊട്ടുമുമ്പായിരുന്നു സംഭവം. യുവാവ് മദ്യലഹരിയിലായിരുന്നുവെന്ന് പറയുന്നു. പെൺകുട്ടി ധൈര്യം സംഭരിച്ച് നിലവിളി കൂട്ടിയതോടെ ഓടിക്കൂടിയ സമീപത്തുണ്ടായിരുന്നവർ ഇയാളെ പിടിച്ചുവെച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. യുവതിയുടെയും അമ്മയുടെ പരാതിയിൽ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.
Your experience on this site will be improved by allowing cookies.