Latest News
Latest News
ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കല്‍ കോളജിലെ അനസ്തേഷ്യോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നാല് ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.എസ്/ഡി.എന്‍.ബി.യും മൂന്ന് വര്‍ഷ അധ്യാപക പരിചയവും (പി.ജി. കാലയളവ് പരിഗണിക്കും) മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത.
അഭിമുഖം ജൂലൈ 26 ന് രാവിലെ 11-ന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടക്കും. താല്പര്യമുള്ളവര് ജനന തീയതി, മേല്‍വിലാസം വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും പകര്‍പ്പുമായി എത്തണം.
Your experience on this site will be improved by allowing cookies.