Latest News
Latest News
പട്ടികജാതി വികസന വകുപ്പിൻ്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം, ജില്ലയിൽ പ്രവർത്തിച്ച് വരുന്ന വിവിധ നഴ്സറി സ്കൂളുകളിലേക്ക് പാർട്ട് ടൈം നഴ്സറി സ്കൂൾ ടീച്ചർ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് എസ് എസ് എൽ സി, കേരള ഗവൺമെന്റിൽ നിന്നുള്ള പ്രീ പ്രൈമറി ടീച്ചർ ട്രെയിനിംഗ് സർട്ടിഫിക്കറ്റ് /തത്തുല്യം / കേരള ഗവൺമെന്റ്റ് അംഗീകരിച്ച ബാലസേവികാ ട്രെയിനിംഗ് സർട്ടിഫിക്കറ്റ് എന്നീ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിയ്ക്കുന്നു.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വെള്ളപേപ്പറിൽ വിശദമായി തയ്യാറാക്കിയ ബയോഡാറ്റ, തസ്തികയ്ക്കനുസൃതമായിട്ടുള്ള വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും, സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും (മാർക്കിന്റെ ശതമാനം ഉൾപ്പെടെ), ജാതി സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം 26.07.2024 ന് രാവിലെ 10.30 മണിയ്ക്ക് തിരുവനന്തപുരം, വെള്ളയമ്പലം, കനകനഗർ അയ്യങ്കാളി ഭവനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വച്ച് നടക്കുന്ന വാക്ക്-ഇൻ-ഇൻ്റർവ്യൂ-ൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ: 0471 2314238, 0471 2314232
Your experience on this site will be improved by allowing cookies.