Latest News
Latest News
തൃപ്പൂണിത്തുറ സര്‍ക്കാര്‍ സംസ്കൃത കോളേജില്‍ സംസ്കൃതം വേദാന്തം, വ്യാകരണം വിഭാഗങ്ങളില്‍ നിലവിലുളള ഒഴിവിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ 55 ശതമാനം മാര്‍ക്കോടെ സംസ്കൃത വേദാന്തത്തിലും, വ്യാകരണത്തിലും ബിരുദാനന്തര ബിരുദം നേടിയവരും, യുജിസി യോഗ്യതയുളളവരും, എറണാകുളം മേഖല കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ അതിഥി അധ്യാപക ലിസ്റ്റില്‍ ഉള്‍പ്പെട്ടവരോ, കോളേജിയേറ്റ് ഡയറക്ടറുടെ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തിയവരോ ആയിരിക്കണം. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ കോളേജ് വെബ്സൈറ്റില്‍ govtsanskritcollegetpra.edu.in നല്കിയിട്ടുളള അപേക്ഷ ഫോം പൂരിപ്പിച്ചു സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഓഗസ്റ്റ് എട്ടിനനകം നേരിട്ടോ തപാല്‍ മുഖേനയോ കോളേജ് പ്രിന്‍സിപ്പലിന്റെ വിലാസത്തില്‍ അയച്ചു നല്‍കണം. ഫോണ്‍ 9446078726.
Your experience on this site will be improved by allowing cookies.