Latest News
Latest News
ബോളിവുഡിൽ നിന്ന് മികച്ച അവസരങ്ങൾ ലഭിക്കുന്നില്ലെന്ന് നടിയും അവതാരകയുമായ നേഹ ധൂപിയ. ഏറ്റവും പുതിയ ചിത്രമായ ബാഡ് ന്യൂസുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. എന്നാൽ സൗത്തിൽ നിന്ന് ഓഫറുകൾ വരുന്നുണ്ടെന്നും ഇപ്പോഴും സിനിമയിൽ തന്റേതായ ഇടംകണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും നേഹ പറഞ്ഞു. 22 വർഷമായി പോരാട്ടം തുടരുകയാണെന്നും നടി കൂട്ടിച്ചേർത്തു.
'കഴിഞ്ഞ 22 വർഷമായി സിനിമയിൽ സ്ഥാനം ഉറപ്പിക്കാൻ കഷ്ടപ്പെടുകയാണ്. ചില സമയത്ത് ബോക്സോഫീസിൽ നിന്ന് നല്ല പ്രതികരണം ലഭിക്കും. ചിലപ്പോൾ വളരെ കുറച്ചു പ്രേക്ഷകരെ മാത്രമേ ലഭിക്കുകയുള്ളൂ. ആളുകളിൽ നിന്ന് നല്ല അഭിപ്രായം ലഭിക്കുക എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. അതിന് ഏറ്റവും പ്രധാനം നിങ്ങളുടെ ജോലി പുറത്തെത്തണം എന്നതാണ്.
അടുത്തിടെ ലഭിച്ച ചിത്രങ്ങളെക്കുറിച്ചു നേഹ പറഞ്ഞു. തെന്നിന്ത്യയിൽ നിന്ന് അവസരങ്ങൾ വരുന്നുണ്ട്. അടുത്തിടെ അടുപ്പിച്ച് രണ്ട് ഓഫറുകൾ വന്നിരുന്നു. അവർ എന്നോട് മൂന്ന് മാസത്തെ സമയമാണ് ചോദിച്ചത്.എന്നാൽ എനിക്ക് അവസാനമായി ഒരു ഹിന്ദി സിനിമയിൽ നിന്ന് ഓഫർ എപ്പോഴാണ് ലഭിച്ചതെന്ന് ഓർമിയില്ല.
നമ്മുടെ സിനിമ മേഖല വളരെ പ്രയാസകരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ ജോലി ചോദിക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ ഇതിലെ കഠിനമായ കാര്യം, ജോലി നൽകുന്ന ആളുകൾ കണക്കുമായി മല്ലിടുകയാണ്'- നേഹ കൂട്ടിച്ചേർത്തു.
വിക്കി കൗശലാണ് ബാഡ് ന്യൂസിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന്. തൃപ്തി ദിംറിയാണ് നായിക. ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.
Your experience on this site will be improved by allowing cookies.