Latest News
Latest News
മോഹൻലാലിന്റെ ക്ലാസിക് റൊമാൻസ് ഹൊറർ ചിത്രം 'ദേവദൂതൻ' വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു. 24 വർഷങ്ങൾക്ക് ശേഷം, ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ അതിനെ 4K ദൃശ്യ നിലവാരത്തിലും ശബ്ദത്തിലും പുനരവതരിപ്പിച്ചു റിലീസ് ചെയ്യുന്നു. ജൂലൈ 26ന് തിയറ്ററുകളിൽ എത്തുന്ന 'ദേവദൂതൻ' പ്രേക്ഷകർക്ക് ഒരു പുതിയ സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്യും എന്ന് സംവിധായകൻ സിബി മലയിൽ അറിയിച്ചു.
റീ മാസ്റ്റേർഡ് & റീ എഡിറ്റഡ് പതിപ്പായ 'ദേവദൂതൻ' സിനിമയുടെ തിരക്കഥ രചിച്ചത് രഘുനാഥ് പലേരിയാണ്. ഹൊറർ, മിസ്റ്ററി, പ്രണയം, സംഗീതം എന്നിവ ഇഴചേർത്ത ത്രില്ലറായ ഈ ചിത്രം കൊച്ചിയിലെ ഹൈ സ്റ്റുഡിയോസ് നേതൃത്വത്തിൽ 4K നിലവാരത്തിലേക്ക് റീമാസ്റ്റേർ ചെയ്തു.
മോഹൻലാലും വിദ്യാസാഗറിന്റെ സംഗീതവും
മോഹൻലാൽ വിശാൽ കൃഷ്ണമൂർത്തിയായി സിനിമയിൽ അഭിനയിക്കുന്നു. കൗതുകമുണർത്തുന്ന പ്ലോട്ടും മോഹൻലാലിന്റെ ശ്രദ്ധേയമായ പ്രകടനവും, വിദ്യാസാഗർ എന്ന സംഗീത സംവിധായകന്റെ മാസ്മരിക സംഗീതവും ചേർന്ന് 'ദേവദൂതൻ' വീണ്ടും പ്രേക്ഷകർക്കിടയിൽ ആകർഷണം സൃഷ്ടിക്കുന്നു. കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കർ ആണ് ചിത്രത്തിന്റെ നിർമ്മാണം.
Your experience on this site will be improved by allowing cookies.