Latest News
Latest News
ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ്, വിൻസി അലോഷ്യസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിക്കുന്ന 'റൈഫിൾ ക്ലബ്ബ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ബോളിവുഡ് സംവിധായകന് അനുരാഗ് കാശ്യപിന്റെ ആദ്യ മലയാളചിത്രമാണ് റൈഫിള്‍ ക്ലബ്.
ഹനുമാൻകൈന്റ്, ബേബി ജീൻ, സെന്ന ഹെഗ്ഡെ, നതേഷ് ഹെഗ്ഡെ, നവനി, റംസാന് മുഹമ്മദ്, വിജയരാഘവൻ, ഉണ്ണിമായ പ്രസാദ്, വിഷ്ണു അഗസ്ത്യ, സുരഭി ലക്ഷ്മി, സുരേഷ് കൃഷ്ണ, വിനീത് കുമാര്‍, നിയാസ് മുസലിയാര്‍, കിരണ്‍ പീതാംബരന്, റാഫി, പ്രശാന്ത് മുരളി, പൊന്നമ്മ ബാബു, ബിപിന്‍ പെരുമ്പള്ളി, വൈശാഖ്, സജീവന്, ഇന്ത്യന്‍, മിലാന്, ചിലമ്പന്, ആലീസ്, ഉണ്ണി മുട്ടം, ഭാനുമതി, എന്‍.പി നിസ എന്നിവരടക്കമുള്ള വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
റൈഫിൾ ക്ലബ്ബിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ്. 'മായാനദി'ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ നിർമ്മിക്കുന്ന ചിത്രം ഓണത്തിന് റിലീസിനെത്തുമെന്നാണ് അഭ്യൂഹം.
'മഞ്ഞുമ്മല്‍ ബോയ്സി'ലൂടെ വലിയ ജനപ്രീതി നേടിയ അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മേക്കപ്പ് റോണക്സ് സേവിയർ, വസ്ത്രാലങ്കാരം മഷർ ഹംസ എന്നിവർ നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ വി സാജനാണ്. സുപ്രീം സുന്ദർ സംഘട്ടനവും റെക്സ് വിജയൻ സംഗീതവും നിർവഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളര്: കിഷോര്‍ പുറക്കാട്ടിരി, സ്റ്റില്‍സ്: റോഷന്, അര്ജുന് കല്ലിങ്കല്‍, പി.ആര്.ഒ: ആതിര ദില്‍ജിത്ത്
Your experience on this site will be improved by allowing cookies.