Latest News
Latest News
ബാങ്കോക്ക്: കുളിക്കാത്തതിന്റെ പേരിൽ ഭാര്യയെ മരത്തടി കൊണ്ട് അടിച്ച് കൊന്നു. തായ്ലൻഡിലാണ് കൊലപാതകം നടന്നത്. ദി തൈഗർ പത്രമാണ് സംഭവം റിപ്പോർട്ട് ചെയ്തത്. കൊലപാതകത്തിനു ശേഷം ഭാര്യ കുളിമുറിയിൽ വഴുതി വീണതായി 53കാരനായ ഭർത്താവ് വാച്ചറിൻ പോലീസിനോട് കള്ളം പറഞ്ഞെങ്കിലും കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഇയാൾ കൊലപാതകം സമ്മതിക്കുകയായിരുന്നു.
വീടിന് പുറത്ത് വെച്ചാണ് മരത്തടി കൊണ്ട് ഭാര്യയുടെ തലയിൽ അടിച്ചതെന്ന് ഇയാൾ കുറ്റസമ്മതം നടത്തി. മർദനത്തിനുശേഷം ഒളിവിൽ പോയ വാച്ചറിനെ ബാൻ ടാബ് താവോയിലെ വീട്ടിൽ നിന്നും പൊലീസ് പിടികൂടി. മർദനത്തെ തുടർന്ന് ഭാര്യ മരിച്ച കാര്യം ഇയാൾ അറിഞ്ഞിരുന്നില്ല. ഭാര്യ പ്രതികരിക്കാത്തത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ഇയാൾ അയൽക്കാരോട് സഹായം തേടുകയും നുണ ആവർത്തിച്ചതായും പൊലീസ് പറഞ്ഞു.
ഇരുവരും ഒന്നിച്ച് മദ്യപിക്കാറുണ്ടെന്നും വഴക്ക് പതിവാണെന്നും അയൽവാസികൾ വെളിപ്പെടുത്തി. മരണത്തിന് കാരണമായത് തലയ്ക്കേറ്റ കനത്ത ആഘാതമാണെന്ന് പോലീസും മെഡിക്കൽ സംഘവും പറഞ്ഞു. നിയമ നടപടികളുമായി മുന്നോട്ടുപോകുന്നതിന് മുമ്പ് പൊലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ്.
Your experience on this site will be improved by allowing cookies.