Latest News
Latest News
ബെംഗളൂരു: ദളിത് യുവാവിൻ്റെ ഇടതു കൈ വെട്ടിമാറ്റി ഒളിവിൽ പോയ പ്രതികളെ വെടിയുതിർത്ത് പിടികൂടി കർണാടക പൊലീസ്. കർണാടകയിലെ രാമനഗരയിൽ ആയിരുന്നു സംഭവം. ജൂലൈ 21നാണ് അക്രമികൾ ദളിത് യുവാവിനെ കൈ വെട്ടി മാറ്റിയത്. തുടർന്ന് പോലീസ് അക്രമികളെ വെടിവച്ച് പിടികൂടിയത് ഞായറാഴ്ചയാണ്.
പ്രതികൾക്ക് വെടിവയ്പിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരും അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്. രാമനഗരയിലെ ദളിത് കോളനിയിലെത്തിയ ഏഴംഗ സംഘമാണ് ആക്രമണം നടത്തിയത്. രണ്ട് സത്രീകളുൾപ്പെടെ ഏഴു പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
പ്രതികൾ വെട്ടിമാറ്റിയത് കോൺഗ്രസ് നേതാവിൻ്റെ മകനായ അനീഷ് കുമാർ എന്നയാളുടെ കയ്യാണ്. പരിക്കേറ്റ യുവാവ് ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കൈമ, കണ്ണൻ എന്നീ ആക്രമികളാണ് സംഭവശേഷം ഒളിവിൽപ്പോയത്.
Your experience on this site will be improved by allowing cookies.