Latest News
Latest News
മലപ്പുറം: മഞ്ഞപ്പിത്തം പടരുകയാണ് പുളിക്കൽ പഞ്ചായത്തിൽ. ഇതുവരെ 102 പേർക്കാണ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി മഞ്ഞപ്പിത്തം ബാധിച്ചത്. പുളിക്കൽ പഞ്ചായത്തിലെ അരൂർ എ എം യു പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. 59 വിദ്യാർത്ഥികൾക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് അരൂർ എ എം യു പി സ്കൂൾ അടച്ചിട്ടുണ്ട്. സ്കൂൾ അടച്ചിരിക്കുന്നത് ജൂലൈ 29 വരെയാണ്. നടപടിയുണ്ടായിരിക്കുന്നത് ആരോഗ്യവകുപ്പിൻ്റെയും, വിദ്യാഭ്യാസ വകുപ്പിൻ്റെയും നിർദ്ദേശമനുസരിച്ചാണ്.
Your experience on this site will be improved by allowing cookies.