Latest News
Latest News
പന്തളം: വീട്ടുമുറ്റത്ത് കിടന്ന കാർ അടിച്ചുതകർത്ത കേസിൽ മൂന്നുപേരെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം തവളംകുളം വാഴപ്ലാവിൽ തെക്കതിൽ വീട്ടിൽ ( മനോജ് ഭവനം) കിരണിന്റെ ആൾട്ടോ കാർ ചൊവ്വാഴ്ചയാണ് അതിക്രമിച്ചുകയറി പ്രതികൾ ആക്രമണം നടത്തിയത്.
പഴകുളം പൊന്മന കിഴക്കേതിൽ ലൈജു (28),പഴകുളം ഭവദാസൻമുക്ക് വട്ടത്തിനാൽ തെക്കേക്കര വീട്ടിൽ അരുൺ(27),പഴകുളം പന്ത്രാംകുഴി ഷാഹുൽ ജമാൽ ( 34 )എന്നിവരാണ് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Your experience on this site will be improved by allowing cookies.