Latest News
Latest News
ന്യൂഡൽഹി: ഫാൽക്കൺ സെൻസറിലെ തകരാറ് മൂലം ലോകവ്യാപകമായി വിൻഡോസ് നേരിട്ട സാങ്കേതിക പ്രശ്നം മൂലം എയർ ഇന്ത്യക്ക് ഒരു സർവീസ് പോലും റദ്ദാക്കേണ്ടി വന്നില്ല. വ്യോമയാന മന്ത്രി കെ രാം മോഹൻ നായിഡു എയർപോർട്ടുകളിൽ വിമാന സർവ്വീസുകൾക്കുണ്ടായ തകരാറ് പരിഹരിച്ചതായി അറിയിച്ചു. കേന്ദ്രമന്ത്രി വിശദമാക്കിയത് ശനിയാഴ്ച പുലർച്ചെ 3 മണിയോടെ വിമാനത്താവളങ്ങളുടെ പ്രവർത്തനം പരിഹരിച്ചതായാണ്. അതേസമയം, എയർ ഇന്ത്യ വക്താവ് മാധ്യമങ്ങളോട് പറഞ്ഞത് ആഗോളതലത്തിലുണ്ടായ പ്രശ്നം എയർ ഇന്ത്യ വിമാന സർവ്വീസുകളെ ബാധിച്ചിട്ടില്ലെന്നാണ്. ലോകവ്യാപകമായുണ്ടായ പ്രശ്നം എയർ ഇന്ത്യയുടെ സ്വന്തം സാങ്കേതിക വിദ്യയെ ബാധിച്ചില്ലെന്നാണ് എയർ ഇന്ത്യ അറിയിച്ചത്.
Your experience on this site will be improved by allowing cookies.