Latest News
Latest News
വരവൂർ: പ്രകൃതി സൗന്ദര്യത്തെ വിളിച്ചുണർത്തുന്നതാണ് വരവൂർ കൊറ്റുപുറം കണ്ടംചിറ വനത്തിലെ ഒലിച്ചി വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത. കൃത്രിമമായ ഒരു നിർമിതിയുമില്ലാതെ ആരുടെയും മനം കവരുന്ന പ്രകൃതി ഭംഗിയാണ് ഇവിടുത്തെ പ്രധാന ആകർഷണം. വനത്തിലൂടെ പാറകെട്ടുകളും കുറ്റിക്കാടുകളും താണ്ടി രണ്ട് കിലോമീറ്ററിലധികം നടന്നുവേണം ഇവിടെ എത്തിചേരാൻ.
മഴക്കാലത്താണ് ഏറെ ദൃശ്യ ഭംഗിയേകുന്ന വെള്ളച്ചാട്ടം പ്രത്യക്ഷമാകുന്നത്. പാറകെട്ടുകളിൽ തട്ടി തെറിക്കുന്ന വെള്ള തുള്ളികൾ വെള്ളി മുത്തുകൾ ചിതറി തെറിക്കുന്ന മനോഹരിതയാണ് ഇവിടെ സൃഷ്ടിക്കുന്നത്.
കണ്ണിനും മനസ്സിനും ആനന്ദം നൽകുന്ന കാഴ്ചകൾ ആസ്വദിക്കാനും വെള്ളച്ചാട്ടത്തിൽ കുളിക്കാനും നിരവധി പേരാണ് ദിനംപ്രതി ഇവിടെ എത്തിച്ചേരുന്നത്. ചെറുപ്പക്കാരുടെ കൂട്ടങ്ങളായും കുടുംബാംഗങ്ങൾക്കൊത്തുമാണ് ഇവിടെ സന്ദർശകർ എത്തുന്നത്. വേണ്ടത്ര യാത്രാ സൗകര്യമോ സുരക്ഷാ ക്രമീകരണങ്ങളോ ഒരുക്കിയിട്ടില്ലാത്തതിനാൽ ഇവിടെ എത്തുന്ന സന്ദർശകർ സ്വയരക്ഷ കരുതേണ്ടത് പ്രധാനമാണ്.
Your experience on this site will be improved by allowing cookies.