Latest News
Latest News
തിരുവനന്തപുരം: തലസ്ഥാനത്ത് മഴക്കുഴിൽ വീണ് രണ്ടര വയസുകാരി മരിച്ചു. കിളിമാനൂർ അടയമൺ നെയ്യാറ്റിൻകരയിലാണ് സംഭവമുണ്ടായത്. വെള്ളാരംകുന്ന് വീട്ടിൽ രാജീവ് -വർഷ ദമ്പതികളുടെ മകൾ രൂപ രാജീവ് ആണ് മരിച്ചത്. വീടിന് പുറക് വശത്ത് സഹോദരനൊപ്പം കളിച്ച് കൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഇതിനിടയിൽ രൂപയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വീടിന് പുറകിലുള്ള മഴക്കുഴിൽ കുട്ടിയെ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Your experience on this site will be improved by allowing cookies.