Latest News
Latest News
എരുമപ്പെട്ടി: തോട്ടിൽ വസ്ത്രം അലക്കാൻ ഇറങ്ങി കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കടങ്ങോട് മനപ്പടി താളത്തിൽ വീട്ടിൽ പരേതനായ വീരാൻകുട്ടിയുടെ മകൾ സീനത്ത് (43) ആണ് മരണപ്പെട്ടിരിക്കുന്നത്.
മാനസികാസ്വാസ്ഥ്യമുള്ള സീനത്ത് അപസ്മാര രോഗികൂടിയാണ്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ തോട്ടിലേക്ക് വസ്ത്രങ്ങൾ കഴുകാൻ പോയതായിരുന്നു. ഇതിനിടെ അപസ്മാരം വന്ന് വീണതാകാമെന്നാണ് കരുതുന്നത്.
200 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. എരുമപ്പെട്ടി പൊലീസ് നടപടികൾ സ്വീകരിച്ചു.
മൃതദേഹം പോസ്റ്റുമാർട്ടത്തിനായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: നബീസ. സഹോദരൻ: അഷറഫ്.
Your experience on this site will be improved by allowing cookies.