Latest News
Latest News
ഭൂമിയിലെ വിഷാംശം വലിച്ചെടുക്കാന്‍ കഴിവുള്ള വൃക്ഷമാണ് മുരിങ്ങ. അങ്ങനെ വലിച്ചെടുക്കുന്ന വിഷാംശം അതിന്റെ തടിയില്‍ സൂക്ഷിച്ചുവെയ്ക്കുകയും ചെയ്യും. എന്നാല്‍ കടുത്ത മഴയത്ത് തടിയിലേക്ക് അധികമായി കയറുന്ന ജലം കാരണം, നേരത്തെ സൂക്ഷിച്ചു വച്ചിരിക്കുന്ന വിഷാംശത്തെ കൂടി ഉൾക്കൊള്ളാന്‍ അതിന് സാധിക്കാതെ വരുന്നു. അങ്ങനെ വരുമ്പോള്‍ വിഷത്തെ ഇലയില്‍ കൂടി പുറത്തേക്ക് കളയാന്‍ മുരിങ്ങ ശ്രമിക്കുന്നു.അങ്ങനെ ഇല മുഴുവന്‍ വിഷമയമായി മാറുമത്രെ .ഈ വിഷം ഇലയില്‍ ഉള്ളത് കൊണ്ടാണ് കര്‍ക്കിടകത്തില്‍ മുരിങ്ങ ഇല വിഭവങ്ങൾ കഴിക്കാൻ പാടില്ലെന്ന് പൂർവ്വികർ പറയുന്നത്.ശരീരത്തിന് ഊർജസ്വലതയും ബലവും രോഗപ്രതിരോധശേഷിയും ഏറ്റവും കുറയുന്ന മാസമാണ് കര്‍ക്കിടകം എന്നാണു പറയാറ്. ഇതുകൊണ്ടാണ് ഈ സമയത്ത് ആഹാരകാര്യങ്ങളില്‍ ഇത്രയും നിഷ്ഠപാലിക്കാന്‍ പാടുള്ളവര്‍ പറയുന്നത്.
Your experience on this site will be improved by allowing cookies.