Latest News
Latest News
ഇസുസു മോട്ടേര്‍സ് ഇന്ത്യ ഇസുസു ഡി-മാക്സ് പിക്ക് അപ്പുകള്‍ക്കും എസ് യുവികള്‍ക്കുമായി മണ്‍സൂണ്‍ ക്യാമ്പ് നടത്തുന്നു. എല്ലാ ഇസുസു അംഗീകൃത ഡീലര്‍ സര്‍വീസ് ഔട്ട്ലെറ്റുകളിലും ജൂലൈ 22നും ജൂലൈ 28നും ഇടയിലാണ് ക്യാമ്പ്. പങ്കെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് അവരുടെ വാഹനങ്ങള്‍ക്ക് പ്രത്യേക ഓഫറുകളും ആനൂകൂല്യങ്ങളും ലഭിക്കും. സൗജന്യ 37 പോയിന്റ് സമഗ്ര പരിശോധന, പണിക്കൂലിയില്‍ 10 ശതമാനം കിഴിവ്, പാര്‍ട്സുകള്‍ക്ക് അഞ്ചു ശതമാനം കിഴിവ്, ലൂബ്രിക്കന്റുകള്‍ക്കും ഫ്ളൂയിഡുകള്‍ക്കും അഞ്ച് ശതമാനം കിഴിവ്, ആര്‍എസ്എ റീട്ടെയില്‍ വാങ്ങലിന് 10 ശതമാനം കിഴിവ്, സൗജന്യ രജിസ്ട്രേഷന് എന്നീ സേവനങ്ങൾ ഐ-കെയര്‍ മണ്‍സൂണ്‍ ക്യാമ്പില്‍ ലഭിക്കും.
സര്‍വീസ് ബുക്കിംഗിനായി അടുത്തുള്ള ഇസുസു ഡീലര്‍ ഔട്ട്ലെറ്റിലേക്ക് വിളിക്കുകയോ https://www.isuzu.in/servicebooking.html സന്ദര്‍ശിക്കുകയോ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്കായി, 1800 4199 188 (ടോള്‍ ഫ്രീ) എന്ന നമ്പറിൽ ബന്ധ പ്പടാം.
Your experience on this site will be improved by allowing cookies.