Latest News
Latest News
കല്ലമ്പലം: രാത്രി ആളില്ലാത്ത സമയത്ത് വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന് 50 പവൻ സ്വർണം കവർന്നു. ഒറ്റൂർ പേരേറ്റിൽ നെടിയവിള വീട്ടിൽ നവീനയുടെ(40) വീട്ടിലാണ് കവർച്ച നടന്നത്.
വീട്ടുകാർ ബന്ധുവീട്ടിൽ പോയി രാത്രി 10.30 ഓടെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച അറിയുന്നത്. വാതിലുകൾ തുറന്ന നിലയിലും സാധനസാമഗ്രികൾ വാരിവലിച്ചിട്ട നിലയിലുമായിരുന്നു. പരിശോധനയിൽ അലമാരകൾ കുത്തിപ്പൊളിച്ചതും പിൻഭാഗത്തെ വാതിൽ കുത്തിത്തുറന്നതും കണ്ടെത്തി. പിൻവാതിൽ പിക്കാസ് കൊണ്ട് തുറന്ന് അടുക്കള വഴി ബെഡ് റൂമിലെത്തിയ അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണം കവരുകയായിരുന്നു. സംഭവസമയം പ്രദേശത്ത് വൈദ്യുതി ഇല്ലാതിരുന്നതും മോഷ്ടാക്കൾക്ക് സഹായകമായി. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വീടിന് സമീപത്തെ സി.സി.ടി.വി കാമറയിൽനിന്നും വ്യക്തമായ തെളിവുകൾ കിട്ടിയിട്ടില്ല. അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്.
Your experience on this site will be improved by allowing cookies.