Latest News
Latest News
പാലക്കാട്: അട്ടപ്പാടിയില്‍ രണ്ടു പൊലീസുകാരെ കാണാതായ സംഭവത്തിൽ ഇരുവരുടെയും മൃതദേഹം കണ്ടെത്തി. മരിച്ചത് മുരുകന്, കാക്കന് എന്നിവരാണ്. ഇരുവരും ഊരിലേക്ക് പോയത് നാല് ദിവസം മുമ്പാണ്. കുറുമ്പ വിഭാഗത്തില്‍പ്പെട്ട മുരുകന് പുതൂര്‍ സ്റ്റേഷനിലെ സി പി ഒ ആണ്. രണ്ടുപേരും ചേർന്ന് മുരുകന്റെ ഊരിലേക്ക് പോകുന്ന അവസരത്തിലാണ് കാണാതാകുന്നത്. ഇവർക്ക് പോകേണ്ടിയിരുന്നത് പുഴ മുറിച്ചു കടന്നായിരുന്നു. മൂന്ന് ദിവസത്തെ അവധിക്കാണ് ഇവർ പോയിരുന്നത്. തുടർന്ന് നാലാം ദിവസമായിട്ടും ഇവരെ കാണാതായതിനാലാണ് പോലീസും വനംവകുപ്പും അന്വേഷണം ആരംഭിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത് രണ്ടു ഭാഗങ്ങളിൽ നിന്നാണ്. അപകടം സംഭവിച്ചത് പുഴയിൽ വീണാകാമെന്നാണ് സംശയിക്കുന്നത്.
Your experience on this site will be improved by allowing cookies.