Latest News
Latest News
തൃശൂർ: കുന്നംകുളത്ത് യുവാവിനെ ബൈക്ക് ഇടിച്ചു വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. കുന്നംകുളം വൈശേരി സ്വദേശി പുളിപ്പറമ്പിൽ വീട്ടിൽ ജിനീഷിനെ(25)യാണ് മൂന്നു ബൈക്കുകളിലായി എത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ചിരിക്കുന്നത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം.
കഴിഞ്ഞ മാർച്ച് 20ന് നടന്ന ചിറളയം ശ്രീരാമസ്വാമി ക്ഷേത്ര ഉത്സവത്തിനിടെ സംഘർഷമുണ്ടായിരുന്നു. ഈ സംഘർഷത്തിന്റെ തുടർച്ചയെന്നോണമാണ് ഇന്ന് യുവാവിനെ നേരെ ആക്രമണം ഉണ്ടായത്. ഉത്സവത്തിനിടയിൽ ചിറളയം സ്വദേശി ഷൈൻ സി ജോസ് ഉൾപ്പെടെ അഞ്ച് പേരെ ആക്രമിച്ച കേസിലെ പ്രതിയാണ് മർദ്ദനമേറ്റ ജിനീഷ്. കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ ഒപ്പിട്ടതിനുശേഷം മടങ്ങി വരുന്നതിനിടെ വൈശേരിയിലെ വീടിന് സമീപത്ത് വെച്ച് ബൈക്ക് ഇടിച്ചു വീഴ്ത്തിയതിനു ശേഷം തലയ്ക്ക് ഇരുമ്പ് പൈപ്പ് കൊണ്ട് അടിക്കുകയായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ ജനീഷിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Your experience on this site will be improved by allowing cookies.