Latest News
Latest News
എല്ലായിനം പനികൾക്കും പൂവാംകുറുന്തൽ ഔഷധമായി ഉപയോഗിക്കുന്നു. ഇത് മൂത്രതടസ്സം ഇല്ലാതാക്കുന്നു. ചെങ്കണ്ണിനും, തിമിരത്തിനും ഇത് വളരെ വിശേഷപ്പെട്ട ഔഷധമാണ്. ശരീരത്തിലുണ്ടാകുന്ന നീര് മാറ്റാനും ഇത് ഉപയോഗിക്കുന്നു. തേൾ വിഷ ശമനത്തിനും, രക്തശുദ്ധി ഉണ്ടാക്കാനും ഈ ചെടി ഉത്തമമാണ്. ശരീരതാപം കുറയ്ക്കുന്നു. മൂത്രപ്രവാഹം സുഗമമാക്കുന്നു. ശരീരത്തിലെവിഷം കളഞ്ഞ് രക്ത ശുദ്ധി വരുത്തുകയും ചെയ്യുന്നു. മലമ്പനിക്കും, നേത്ര ചികിത്സക്കും ഉപയോഗിക്കുന്നു.
മൂക്കിലെ ദശ വളർച്ച തടയുന്നു. തലവേദനയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു. കൂടാതെ രാപ്പനി ഔഷധ നിർമ്മാണത്തിനും ഉപയോഗിക്കുന്നു. അത്യപൂർവമായ രോഗശമന ശേഷിയുള്ള ഈ സസ്യം ക്യാൻസർ കോശങ്ങളെ നശിപ്പിക്കും. ഇതിനാലാണ് ഔഷധ നിർമ്മാണത്തിനായി വ്യാവസായിക അടിസ്ഥാനത്തിൽ ഇന്ത്യയിൽ പൂവാംകുറുന്നില കൃഷി ചെയ്യുന്നത്. അതുപോലെ ഈ ചെടി ഐശ്വര്യത്തിനും, ദാരിദ്ര നാശത്തിനുദകുമെന്നും ഐതിഹ്യം ഉണ്ട്. ഔഷധസസ്യ സമൃദ്ധമായ കേരളത്തിൽ ഭൂരിഭാഗം ഔഷധങ്ങളും തയ്യാറാക്കുന്നതിൽ പൂവാംകുറുന്നിലക്ക് പ്രമുഖ പങ്കുണ്ട്. പുരാതന കാലം മുതൽ തന്നെ ഔഷധഗുണത്തിൽ അഗ്രഗണ്യനായ പൂവാംകുരുന്നിലയുടെ വിശേഷങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
Your experience on this site will be improved by allowing cookies.