Latest News
Latest News
സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2024-26 ബാച്ചിലേയ്ക്ക് എം.ബി.എ അഡ്മിഷന് ഇന്റര്‍വ്യൂ ജൂലൈ 22-ന് (തിങ്കള്‍) രാവിലെ 10 മുതല്‍ നെയ്യാര്‍ഡാമിലെ കിക്മ കോളേജ് കാമ്പസില്‍ കോളേജില്‍ നടത്തുന്നു.
കേരള സര്‍വ്വകലാശാലയുടെയും എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, ലോജിസ്റ്റിക്സ് എന്നിവയില്‍ ഡ്യൂവല്‍ സ്പെഷ്യലൈസേഷന് അവസരം.
സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക സീറ്റ് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒ.ഇ.സി./എസ്.സി. / എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭ്യമാണ്.50 ശതമാനം മാര്‍ക്കില്‍ കുറയാത്ത അംഗീകൃത സര്‍വകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. www.kicma.ac.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്. ഫോണ്‍-8547618290 / 9188001600
Your experience on this site will be improved by allowing cookies.